പ്രിയപ്പെട്ട മലയാളീ സുഹൃത്തുക്കളേ,
എല്ലാവർക്കും സുഖം തന്നെയെന്നു വിശ്വസിക്കുന്നു, കഠിനമായ ശൈത്യകാലം അതിജീവിച്ചു നാമിപ്പോൾ വസന്തതിലേക്ക് കടക്കുന്നു. വർണങ്ങൾ വാരി വിതറി പ്രകൃതിയും പൂ അണിയാൻ തുടങ്ങുന്നു. ഈ അവസരത്തിൽ നമ്മുടെ മലയാളി അസോസിയേഷൻ ഒരുക്കുന്ന മൂന്നാമത് ‘വർണ്ണോത്സവം‘ ഏപ്രിൽ 5, 12 എന്നീ തീയതികളിൽ സെന്റ് പോളിൽ നടക്കുകയാണ് എന്ന വിവരം തങ്ങൾ ഇതിനോടകം അറിഞ്ഞു കാണുമല്ലോ?
ഏകദേശം നൂറോളം കുട്ടികൾ പങ്കെടുക്കുന്ന ഈ മത്സര കലാമേളയിലേക്ക് നിങ്ങൾക്കേവർക്കും സ്വാഗതം. പരിപാടികൾ നേരിൽ കാണാനും മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കാനും എല്ലാവരെയും ക്ഷണിച്ചു കൊള്ളുന്നു, കുട്ടികളുടെ ഈ കലാമേളയേ ഒരു വമ്പിച്ച വിജയം ആക്കിതീർക്കുവാൻ നിങ്ങളുടെ സഹായ സഹകരണങ്ങൾ സാദരം പ്രതീക്ഷിച്ചു കൊള്ളുന്നു.
വർണ്ണോത്സവത്തിൽ മത്സരിക്കുന്ന എല്ലാ കുട്ടികൾക്കും വിജയം ആശംസിക്കുന്നു. ഇതു പോലുള്ള വേദികൾ നിങ്ങളെ കൂടുതൽ മിടുക്കന്മാരും മിടുക്കികളും ആക്കി തീർക്കട്ടെ.
മിനെസോട്ട മലയാളീ അസോസിയേഷൻ മെയ് മാസം നടത്തുന്ന വിജയ് യേശുദാസ് സംഗീത പരിപാടിയുടെ ടിക്കറ്റുകൾ ‘വർണ്ണോത്സവം‘ വേദിയിൽ വച്ച് നിങ്ങൾക്ക് വാങ്ങാവുന്നതാണ്.
ഒരിക്കൽ കൂടി വർണ്ണോത്സവത്തിനായി നിങ്ങളുടെ ഓരോരുത്തരുടെയും സഹായ സഹകരണങ്ങൾ അഭ്യർഥിച്ചു കൊണ്ട്,
As you know, the ‘Varnolsavam’ kids competition is scheduled on April 5 and 12, I would like to invite all of you to the Varnolsavam event. Please come, enjoy and encourage the budding artists in our community. You help and support is very much appreciated.
Feel free to contact me or any members of the board by emailing to info@mnmalayalee.org
സ്നേഹപൂർവ്വം
സുരേഷ് നായർ
പ്രസിഡണ്ട്,
മിനെസോട്ട മലയാളീ അസോസിയേഷൻ.(MMA)
If you support your community, the community will pay it back.